കൊറോണ പ്രതിസന്ധിയില്‍ സഹപ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി സല്‍മാന്‍ ഖാന്‍. സിനിമയ്ക്ക് വേണ്ടി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്‍മാന്‍ സഹായം നല്‍കുന്നത്. 1500 രൂപ വീതം ഗഡുക്കളായി നല്‍കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗൺ സമയത്ത് 3000 രൂപ വീതം സല്‍മാന്‍ നൽകിയിരുന്നു.
യഷ് ചോപ്രയുടെ യഷ്‌രാജ് ഫിലിംസും സിനിമ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കും. സിനിമയില്‍ ജോലി ചെയ്യുന്ന 35,000 അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവശ്യവസ്തുക്കൾ അടക്കമുള്ള കാര്യങ്ങൾ ഒരുക്കുമെന്ന് യഷ്‌രാജ് ഫിലിംസ് പ്രഖ്യാപിച്ചു.
രണ്ടാംതരംഗം ആഞ്ഞടിക്കുന്നത് സിനിമ മേഖലയെ വലിയ രീതിയിൽ തന്നെ ബാധിക്കും എന്നാണ് വിലയിരുത്തൽ. രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിവിധ സംസ്ഥാനകളിൽ ശക്തമായ നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടം മഹാരാഷ്ട്രയെ കുലുക്കിയിരുന്നു.



