തന്‌‍റെ വിവാഹം നടക്കാൻ സാധ്യതയുണ്ടോയെന്ന് സൽമാൻ ; ഒരിക്കലുമില്ലെന്ന് ജോത്സ്യൻ

ബോളിവുഡ് സൂപ്പർ ഹീറോ സൽമാന്റെ വിവാഹവാർത്ത കാത്തിരിക്കുന്ന ആരാധകർ നിരിവധിയാണ്. സംഗീത ബിജ്‌ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങിയ താരസുന്ദരിമാരുമായുള്ള പ്രണയവും ബ്രേക്കപ്പുമെല്ലാം വാർത്തളായിരുന്നെങ്കിലും വിവാഹം മാത്രം നടന്നില്ല. റുമേനിയന്‍ ടെലിവിഷന്‍ അവതാരക യൂലിയ വന്റൂര്‍ ആണ് സല്‍മാന്റെ കാമുകി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ തന്റെ 54 ാം വയസിൽ ഒരു വിവാഹത്തിന് സാധ്യതയുണ്ടോ എന്ന് അന്വേഷിക്കുകയാണ് താരം. ബിഗ് ബോസ് സീസണ്‍ 14ന്റെ വേദിയിലാണ് സംഭവം അരങ്ങേറിയത്. മത്സരാര്‍ഥിയായി എത്തിയ പണ്ഡിറ്റ് ജനാര്‍ദനന്‍ എന്ന ജോത്സ്യൻ ആറ് വര്‍ഷങ്ങള്‍ക്ക് മുന്നേ താരത്തിന്റെ വിവാഹം നടക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ചയാളാണ്. അത് ഓർമ്മപ്പെടുത്തിക്കൊണ്ടു തന്നെ സൽമാൻ ചോദിച്ചു.’ഭാവിയില്‍ എന്റെ വിവാഹം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?’

എന്നാൽ എല്ലാവരേയും ഞെട്ടിക്കുന്ന മറുപടിയായിരുന്നു ജോത്സ്യന്റേത്. തീർച്ചയായും ഇല്ല എന്ന്. ‘വൗ, വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു’ എന്ന് സല്‍മാനും. ഏതായാലും സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ജോത്സ്യൻ ആദ്യം പറഞ്ഞത് ഫലിക്കാത്ത സാഹചര്യത്തിൽ ഇനിയിപ്പോ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്.