പ്രഭുദേവ – സൽമാൻ ഖാൻ കൂട്ടുകെട്ടിൽ എത്തുന്ന ‘രാധേ’യുടെ ട്രെയ്‌ലർ തരംഗമാകുന്നു

സൽമാൻ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘രാധേ’യുടെ ട്രെയിലര്‍ തരംഗമാകുന്നു. രാധേ ഒരു പോലീസ് ആക്ഷന്‍ സിനിമ ആയിരിക്കും. പ്രശസ്ത കൊറിയൻ സിനിമയായ ഔട്ട്‌ലാസിന്റെ ഹിന്ദി പതിപ്പാണ് രാധേ എന്നും പറയപ്പെടുന്നുണ്ട്. രൺദീപ് ഹൂഡ, ദിഷ പടാനി, ജാക്കി ഷ്റോഫ് എന്നിവരും എത്തുന്നുണ്ട്. ദബാംഗ് 3 ന് ശേഷം സല്‍മാന്‍ പ്രഭുദേവ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘രാധേ’.

സല്‍മാന്‍ ഖാന്‍ പ്രോഡക്ഷനും, റീല്‍ ലൈഫ് പ്രൈ ലിമിറ്റഡും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സജിദ് വാജിദ്, ദേവി ശ്രീ പ്രസാദ്, ഹിമേഷ് രെഷാമീയ എന്നിവരാണ് രാധേയുടെ സംഗീതം ഒരുക്കുന്നത്. തീയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരേ സമയം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മെയ് 13 നാണ് സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്.