പേര് മാറ്റലിന് പിന്നിലെ കാരണം വെളിപ്പെടുത്തി സാമന്ത

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായിക സാമന്തയെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം.

ഇൻസ്റ്റാഗ്രമില്‍ 17.8 ഫോളോവേഴ്‍സും ട്വിറ്ററിൽ ഒൻപത് മില്യൺ ഫോളോവഴ്‌സുമുള്ള താരം അടുത്തിടെ തന്റെ പേര് മാറ്റിയതാണ് ഗോസിപ്പുകൾക്ക് വഴി വെച്ചിരിക്കുന്നത് സാമന്ത അക്കിനേനി എന്നുതന്നെ ആയിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പേര്. ഇപ്പോള്‍ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും എസ് എന്നാണ് പേര് മാറ്റിയിരിക്കുന്നത്.തെലുങ്ക് സൂപ്പർ താരം നാഗ ചൈതന്യയാണ് സാമന്തയുടെ ഭർത്താവ്. എന്നാൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യം ആണ് പേരുമാറ്റലിന് പിന്നിലെന്നും ഗോസിപ്പുകൾ പരന്നു.

എന്നാൽ ഇതിഹാസ കാവ്യമായ ശാകുന്തളത്തില്‍ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുന്ന സാമന്ത ചിത്രത്തിന് വേണ്ടിയാണ് പേര് മാറ്റിയതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമന്ത ശാകുന്തളയായി അഭിനയിക്കുന്നു. സാമന്ത തന്നെയായിരുന്നു സിനിമ പ്രഖ്യാപിച്ചത്.

മലയാളി താരം ദേവ് മോഹൻ ആണ് ശാകുന്തളത്തില്‍ നായകനായ ദുഷ്യന്തൻ ആയി വേഷമിടുന്നത്.