ഒരു കാലത്ത് മലയാള സിനിമാപ്രേമികളുടെ ഇഷ്ടനായികയായിരുന്നു സംവൃത സുനിൽ. വിവാഹ ശേഷം താരം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം ഒരു മലയാള ചിത്രത്തിലൂടെ സംവൃത തിരിച്ചുവരവറിയിച്ചു. പ്രജിത് സംവിധാനം ചെയ്ത സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായിട്ടാണ് താരം തിരിച്ചെത്തിയത്.
ഇപ്പോഴിതാ വീണ്ടുമൊരു ചിത്രത്തിലൂടെ താരം എത്തുകയാണ്. അനൂപ് സത്യന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സംവൃത വേഷമിടുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നില്ലെന്നും സംവിധായകന് അനൂപ് സത്യന് പറഞ്ഞു.
അനൂപിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അനൂപ് സത്യന് സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. സുരേഷ് ഗോപി, ശോഭന, ഉര്‍വശി. ദുല്‍ഖര്‍, കല്യാണി പ്രിയദര്ശന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.



