മലയാളി സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സംയുക്ത വര്‍മ്മ. കുറച്ച് വേഷങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാന്‍ സംയുക്ത വര്‍മ്മക്ക് കഴിഞ്ഞിട്ടുണ്ട്.
വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സാമൂഹിക മാധ്യമത്തിൽ താരം സജീവമാണ്. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറയുടെ മുന്‍പിലേക്ക് എത്തുകയാണ് സംയുക്ത വർമ്മ. ഹരിതം ഫുഡ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് അഭിനയരംഗത്ത് വീണ്ടും എത്തിയിരിക്കുന്നത്.

കുബേരനിലായിരുന്നു സംയുക്ത വർമ്മ അവസാനമായി അഭിനയിച്ചിരുന്നത്. 2002 ലാണ് സംയുക്തയും ബിജു മേനോനും വിവാഹിതരായത്. തെങ്കാശി പട്ടണം, മേഘമൽഹാർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മധുരനൊമ്പരക്കാറ്റ് തുടങ്ങി നിരവധി സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.



