എസ് പി ബിക്ക് ആദരം; ഒഡിഷയിലെ പുരി ബീച്ചിൽ മണൽ ശിൽപം തീർത്തു

സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണം. അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെയാണ് ആരാധകരും സിനിമാലോകവും ഇന്ന് കടന്നുപോകുന്നത്. പ്രിയഗായകന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധിപ്പേരാണ് രംഗത്തുവന്നത്.

എസ്.പി.ബിയോടുള്ള ആദരസൂചകമായി മണലില്‍ അദ്ദേഹത്തിന്റെ രൂപം നിര്‍മ്മിച്ചിരിക്കുകയാണ് സാന്‍ഡ് ആര്‍ട്ടിസ്റ്റായ സുദര്‍ശന്‍ പട്‌നായിക്ക്. ഒഡിഷയിലെ പുരി ബീച്ചിലാണ് എസ് പി ബിയുടെ മണൽ ശില്‍പ്പം നിർമ്മിച്ചത്.

ഓഗസ്റ്റ് 5ന് അദ്ദേഹത്തെ കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില മോശമായതിനെത്തുടർന്ന് സെപ്തംബർ 25ന് മരണം സംഭവിക്കുകയായിരുന്നു.