സനിയയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’; തരംഗമായി ട്രെയ്‌ലർ

യുവതാരം വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സാനിയ ഈയ്യപ്പൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കൃഷ്ണൻ കുട്ടി പണി തുടങ്ങി. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ് ബാനറില്‍ കോമഡി പശ്ചാത്തലത്തിലുള്ള ഹൊറര്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

സൂരജ് ടോം ഒരുക്കുന്ന ചിത്രത്തിന് ആനന്ദ് മധുസൂദനാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. വിജിലേഷ്, ബേബി ശ്രീലക്ഷ്മി, നിര്‍മാതാവ് സന്തോഷ് ദാമോദര്‍, ജോയി വാല്‍ക്കണ്ണാടി, ഷെറിന്‍, ജോമോന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.