മമ്മൂക്കയെ അടിക്കുന്ന രംഗത്തില്‍ മുട്ടിടിച്ച്‌ പോയി: സാനിയ ബാബു

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ബാലതാരമായി കഴിവുതെളിയിച്ച താരമാണ് സാനിയ ബാബു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ ഏറെ ഭയപ്പെടുത്തിയ സാഹചര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.

രമേഷ് പിഷാരടി ഒരുക്കിയ ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയിലാണ് സാനിയ മമ്മൂട്ടിയുടെ മകളായിട്ടെത്തിയിരുന്നു. ചിത്രത്തിൽ മമ്മൂക്കയെ അടിക്കുന്നൊരു രംഗമുണ്ട്. തൃശൂരായിരുന്നു ആ രംഗം ഷൂട്ട് ചെയ്തതത്. മമ്മൂട്ടിയുടെ ഫാന്‍സും മറ്റ് നിരവധി താരങ്ങളും ചുറ്റും നില്‍ക്കുന്നതിനിടയിലാണ് ചിത്രീകരണം.

എല്ലാവരുടേയും മുന്നിൽവച്ചാണ് മമ്മൂക്കയെ അടിക്കുന്നതായി അഭിനയിക്കേണ്ടത്. ശരിക്കും മുട്ടിടിച്ചുപോയി. ഇറക്കമുള്ളൊരു യൂണിഫോമാണ് ധരിച്ചിരുന്നതിനാല്‍ മുട്ടിടിച്ചത് ആരും കണ്ടില്ല. ദേഷ്യവും സങ്കടവുമൊക്കെ വന്ന് കരയുന്ന രംഗം കൂടിയാണിത്. അന്ന് മമ്മൂക്കയെ അടിക്കണമല്ലോ എന്ന വിഷമം കൊണ്ട് ശരിക്കും കരഞ്ഞുപോയി. സാനിയ പറയുന്നു.