ഗ്ലാമർ വേഷങ്ങൾ ധരിച്ചാൽ അഴിഞ്ഞാട്ടക്കാരിയാകുമോ? സാനിയ ചോദിക്കുന്നു

ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക്‌ ഇരയാകാറുള്ള താരമാണ് സാനിയ. ജന്മദിനം ആഘോഷിക്കാൻ മാലിദ്വീപിലേക്ക്‌ പോയപ്പോൾ സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക്‌ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ആണ് കിട്ടിയിട്ടുള്ളത്‌. അത്തരക്കാർക്ക്‌ മറുപടിയെന്നോണം ഒരു സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. ശരീര പ്രദർശനം നടത്തുന്നവരെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്ന സമൂഹത്തോട്‌, ആ വിളി ഒരാളുടെ ഉള്ളിലെ സ്ത്രീ വിരുദ്ധതയിൽ നിന്ന് വരുന്നതാണെന്നും മറ്റൊരാളുടെ ശരീരം അയാളുടെ സ്വാതന്ത്ര്യമാണെന്നുമാണ് സാനിയക്ക്‌ പറയാനുള്ളത്‌.

Saniya Iyappan