ദുൽഖർ ചിത്രത്തിൽ പ്രധാനവേഷത്തിൽ സാനിയ

ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സല്യൂട്ട്. ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുക സാനിയ അയ്യപ്പനാണ്. താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ദുൽഖറും അമാലും നൽകിയ സമ്മാനപ്പെട്ടിയുമായി പ്രത്യക്ഷപ്പെട്ട വീഡിയോയിലൂടെയാണ് സാനിയ ഈ വിവരം അറിയിച്ചത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വെഫെറൽ ഫിലിംസാണ് നിർമ്മാണം. ദുൽഖറിനൊപ്പം അഭിനയിക്കുന്ന സന്തോഷം താരം വെളിപ്പെടുത്തിക്കഴിഞ്ഞു.

നിലവിൽ കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് സാനിയ. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം ഹൊറർ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.