പൃഥ്വിയെയും ലൂസിഫറിനേയും നെഞ്ചോടു ചേർത്തു സാനിയ…!!


ക്യൂനിൽ തുടങ്ങി ഇപ്പോൾ പ്രേതം 2, ലുസിഫെർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുന്ന സാനിയയ്ക്ക് പൃഥ്വിയെന്നാൽ ജീവനാണ്. തന്നെ പൊലൊരു സഹോദരി ഉണ്ടായിരുന്നുവെങ്കിൽ നന്നായേനെ എന്നു പറഞ്ഞ പൃഥ്വിയുടെ വാക്കുകൾ സാനിയയെ കരയിപ്പിച്ചു എന്നാണ് സാനിയ പറയുന്നത്.
ഫോറം കേരളത്തിന് നൽകിയ ഇന്റർവ്യൂവിലാണ് നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ തന്റെ ലുസിഫെർ അനുഭവങ്ങളും മറ്റും പങ്കു വച്ചത്. 9 മൂവിയുടെ ലൊക്കേഷനിൽ പോയി പൃഥ്വിയെ ആദ്യമായി കണ്ടത് മുതൽ ഓരോ നിമിഷത്തിലും അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിച്ചിരുന്നു എന്നും തന്റെ തെറ്റുകൾ തിരുത്തി തരുന്നതിൽ എപ്പഴും ശ്രദ്ധിച്ചിരുന്നു എന്നും സാനിയ പറയുന്നു.

ലുസിഫെറിൽ ചെറുതെങ്കിലും ചിത്രത്തിലെ പ്രധാന വേഷം തന്നെയാണ് സാനിയ ചെയ്യുന്നത്. ആരാധകർക്ക് വേണ്ട ചേരുവകൾ എല്ലാം തന്നെയുള്ള ചിത്രം ആയിരിക്കും എന്നതിലുപരി ചിത്രത്തെ കുറിച്ചു കൂടുതൽ ഒന്നും പറയാൻ നടി തയ്യാറായില്ല. തനിക്ക് വേണ്ട സീൻ അതു പോലെ തന്നെ ലഭിക്കുന്ന വരെ ആത്മാർത്ഥതയോടെ വർക്ക് ചെയ്യുന്നതിൽ പൃഥ്വിരാജ് ഒരു സംഭവം ആണെന്ന് ആണ് നടി പറയുന്നത്. ഒരുപാട് അറിവുള്ള എന്നാൽ അതെല്ലാം പകർന്നു നൽകാൻ കൂടി രാജുവേട്ടൻ ശ്രദ്ധിച്ചിരുന്നു എന്നും സാനിയ പറയുന്നു

സാനിയ പറഞ്ഞതും ഇനിയും പറയാത്തതുമായ കാര്യങ്ങൾ വച്ചു നോക്കുമ്പോൾ എന്തായാലും പൃഥ്വിയുടെ കയ്യിൽ നിന്നും നമ്മളിലേയ്ക്ക് എത്തുന്നത് വെറും താരത്തിൽ ഒതുങ്ങുന്ന ലാലേട്ടൻ മാത്രമായിരിക്കില്ല… കത്തിരിക്കാം ബ്രഹ്‌മണ്ട ചിത്രത്തിനായി…!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments