സിനിമ താരം ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ഹനുമാൻ ജയന്തി ആശംസയ്ക്ക് പരിഹാസ കമന്റുമായി നടൻ സന്തോഷ് കീഴാറ്റൂർ. ഹനുമാന്റെ ശില്പവും പിടിച്ച് നിൽക്കുന്ന ചിത്രത്തിന് ഒപ്പമാണ് ഉണ്ണി ഹനുമാൻ ജയന്തി ആശംസകൾ അറിയിച്ചത്. ‘ഹനുമാൻ സ്വാമി കോറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ എന്നാണ് സന്തോഷ് ഈ പോസ്റ്റിന് ചുവടെ കമന്റ്റ് ചെയ്തത്.
ഉണ്ണി മുകുന്ദൻ കമന്റിന് മറുപടി നൽകിയിട്ടുമുണ്ട്. ഒട്ടേറെപ്പേർ ഉണ്ണിയെ അനുകൂലിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ആയിരത്തിലധികം പേരാണ് സന്തോഷിന്റെ കമന്റിന് റിയാക്ട് ചെയ്തിട്ടുള്ളത്.
‘ചേട്ടാ നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ടു മാന്യമായി പറയാം. ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ടു സ്വന്തം വില കളയാതെ.. ബൈ ദി ബൈ, വാട്ട് കീപ്സ് യു ഹൈ ഇൻ ദീസ് ഡേയ്സ്?!’ എന്നാണ് ഉണ്ണി നൽകിയ മറുപടി. ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ആണ് അടുത്തതായി വരാനിരിക്കുന്ന സിനിമ. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.



