വടംവലി ആസ്പദമാക്കി ഒരുങ്ങുന്ന ഇന്ദ്രജിത്തിന്റെ ‘ആഹാ’; നായികയായി ശാന്തി ബാലചന്ദ്രൻ

സ്പോർട്സ്‌ സിനിമകൾ പലത്‌ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും വടംവലി എന്ന കേരളത്തിന്റെ സ്വന്തം കായിക ഇനത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ‘ആഹാ’. പ്രൊഫഷണൽ വടംവലിക്ക്‌ കേരളത്തിൽ ഒരു പേരും മേൽവിലാസവും തരുന്നതിൽ പ്രധാന പങ്കുവഹിച്ച ആഹാ നീലൂർ എന്ന എക്കാലത്തെയും മികച്ച ചാമ്പ്യൻ ടീമിന്റെ പേര് സ്വീകരിച്ചുകൊണ്ടാണ് ചിത്രത്തിന് ‘ആഹാ’ എന്ന പേരിട്ടിരിക്കുന്നത്‌. സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌. ഇന്ദ്രജിത്‌ സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്രെ തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയാത്താണ്. ചിത്രത്തിന്രെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ലാലേട്ടൻ ആയിരുന്നു ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ ലോഞ്ച്‌ ചെയ്തത്‌.

ഹണീ ബീ, പ്രേതം 2 തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയാനായി ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിൽ നായകനായെത്തിയ അമിത് ചക്കാലക്കൽ, ജേക്കബിന്റെ സ്വർഗരാജ്യം, ധ്രുവങ്കൾ 16, രണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിൻ കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ തരംഗം, ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നീ ചിത്രങ്ങളിൽ നായികയായ ശാന്തി ബാലചന്ദ്രൻ ചിത്രത്തിൽ നായിക വേഷം ചെയ്യുന്നു.

ശാന്തിയെ കൂടാതെ മറ്റൊരു പുതുമുഖ നായിക കൂടി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്‌. അൻവർ അലിയും ജുബിത് നംറാടത്തും ചേർന്നു വരികൾ എഴുതുന്ന ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പ് നിർവഹിക്കുന്നു. ചിത്രത്തിൽ ഒരു ഗാനം നടൻ കൂടിയായ ഇന്ദ്രജിത്‌ ആലപിച്ചിട്ടുണ്ട്‌. ഇന്ദ്രജിത്‌ പാടിയ പ്രോമോ സോങ്ങ്‌ ഉടൻ പുറത്തിറക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments