നടൻ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

തെന്നിന്ത്യൻ സൂപ്പർ താരം സരത് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരത്തിന്റെ ഭാര്യയും നടിയുമായ രാധികയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാര്യമായ ക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ശരത് കുമാർ വൈദ്യ പരിചരണത്തിലാണെന്നും അവര്‍ പറഞ്ഞു.

ഹൈദരാബാദിലെ സഹോദരിയുടെ വീട്ടിലാണ് ശരത് കുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്. അവിടെ തന്നെ നിരീക്ഷണത്തിൽ തുടരാനാണ് തീരുമാനം. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെല്‍വനില്‍ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

തമിഴ് സിനിമയുടെ ഫിറ്റ്നസ് ഐക്കണുകളില്‍ ഒരാളാണ് ശരത് കുമാര്‍. 66 വയസ്സുള്ളപ്പോള്‍ പോലും അദ്ദേഹം ഒരിക്കലും തന്റെ ദൈനംദിന വ്യായാമമുറകള്‍ നഷ്‌ടപ്പെടുത്തുന്നില്ല. തന്റെ വ്യായാമ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പതിവായി പോസ്റ്റുചെയ്യുന്നതിലൂടെ അദ്ദേഹം ആരാധകരെ അതിശയിപ്പിക്കാറുണ്ട്.