തമിഴകത്തിന്റെ സൂപ്പർ നായകന്മാരിലൊരാളാണ് ശരത് കുമാർ. താരത്തിന് പ്രായം 66 കടന്നിരിക്കുന്നു. എന്നാൽ ശരീര സൗന്ദര്യത്തിൽ യൂത്തൻമാരെ കടത്തിവെട്ടിയാണ് അദ്ദേഹത്തിന്റെ നിൽപ്. താരത്തിന്റെ പുത്തൻ മേക്കോവറാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ജിമ്മില്‍ നിന്നുള്ള ശരത് കുമാറിന്റെ വര്‍ക്ക്‌ഔട്ട് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. താരംത്തിന്റെ നേരത്തെയിറങ്ങിയ വർക്കൗട്ട് വീഡിയോയും വൈറലായിരുന്നു. ദീപാവലി ആഘോഷത്തിനിടെ താരം പങ്കുവച്ച ചിത്രങ്ങളും സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു.
പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. നടൻ അജു വര്‍ഗീസ് ചിത്രം പങ്കു വെച്ചിട്ടുണ്ട്.യുവതാരങ്ങളെ കടത്തിവെട്ടുന്ന കിടിലന്‍ മേക്കോവര്‍ ആണെന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.



