കൊവിഡ് കാലത്ത് സുരക്ഷിത ഷോപ്പിംഗ്; വെർച്വൽ സംവിധാനമൊരുക്കി സരിത ജയസൂര്യ

കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ലോക്കഡൗൺ പിൻവലിച്ചുകഴിഞ്ഞു. കടകളെല്ലാം തുറക്കുന്നുവെങ്കിലും ഷോപ്പിംഗിനെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞുകഴിഞ്ഞു. കൊവിഡ് ആശങ്ക നിലനിൽക്കുന്നതിനാലാണ് ആളുകൾ കഠകൾ സന്ദർശിക്കാൻ മടിക്കുന്നത്.

ഈ സാഹചര്യത്തെ മറികടക്കാനുള്ള ആശയവുമായാണ് നടൻ ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷിതമായി ഷോപ്പിങ്ങിനുള്ള അവസരമൊരുക്കി സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോയിലൂടെയാണ് ഇത് സാധ്യമാകുക.

സുരക്ഷിത സ്ഥാനത്തിത്തിരുന്നുകൊണ്ടു തന്നെ വസ്ത്രങ്ങൾ കണ്ടും, പ്രത്യേകതകൾ ചോദിച്ചറിഞ്ഞ് മനസിലാക്കാനും കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുള്ളവർക്കും മുൻകൂട്ടി സമയം നിശ്ചയിച്ച് വിളിക്കാനും പർച്ചേസ് നടത്താനും സാധിക്കും.

ആളുകളുടെ നിർദേശങ്ങൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ കാണിച്ചു കൊടുക്കുന്നതായിരിക്കും. ഇഷ്ടപ്പെട്ടാൽ വാങ്ങാം. കൊറിയറായാണ് വസ്ത്രം അയച്ചു കൊടുക്കുക. സരിത ജയസൂര്യ പറയുന്നു. ആളുകളുടെ ആവശ്യങ്ങളനുസരിച്ച് വസ്ത്രങ്ങൾ കസ്റ്റമൈസ് ചെയ്കതും കൊടുക്കും.

ഏതായാലും നടപ്പിലാക്കി കുറച്ചു സമയത്തിനുള്ളിൽ തന്നെ നിരവധിപ്പേർ ഇൈ സംരംഭത്തോട് സഹകരിച്ചുകഴിഞ്ഞു. നല്ലപ്രതികരണമാണ് ലഭിക്കുന്നതെന്നും സരിത പറഞ്ഞു.സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോയിൽ വെചർച്വൽ ഷോപ്പിങ്ങിന് അപ്പോയിന്റ്മെന്റ് എടുക്കാൻ ബന്ധപ്പെടേണ്ട ബന്ധപ്പെടേണ്ട നമ്പർ – 0484-4034341 / 8943005544…

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...