‘സർകാറു വാരി പാട്ട’ മഹേഷ് ബാബു – കീര്‍ത്തി സുരേഷ് ചിത്രം പുതുവർഷത്തിൽ തുടങ്ങും

മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സർകാറു വാരി പാട്ട. 2021 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

Mahesh Babu’s daughter Sitara at Sarkaru Vaari Paata pooja

പരശുറാം ആണ് ‘സർകാറു വാരി പാട്ട’യുടെ സംവിധായകന്‍ . എസ് തമനാണ് സംഗീതം ഒരുക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം തമനും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും, ബോളിവുഡ് താരം വിദ്യാ ബാലന്‍ ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്. അനില്‍ കപൂറാണ് ചിത്രത്തിലെ വില്ലനെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

‘സരിലേരു നീക്കെവ്വറു’ എന്ന ആക്ഷന്‍ ത്രില്ലറിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്. അനില്‍ രവി പുടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രഷ്മികയായിരുന്നു ചിത്രത്തിലെ നടി. കീര്‍ത്തി സുരേഷിന്റെ ‘മിസ് ഇന്ത്യ’ എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്.