ജയറാമില്ലെങ്കിലും സിനിമ മുന്നോട്ടു പോകുമായിരുന്നു പക്ഷെ ചേച്ചിയുടെ ഡേറ്റ് വേണമായിരുന്നു; സത്യൻ അന്തിക്കാട്

അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെല്ലാം മറ്റാർക്കും അനുകരിക്കാനാകാത്തവിധം തന്റെ ശൈലിയിലൂടെ മികച്ചതാക്കി മാറ്റുന്ന താരമാണ് കെപിഎസി ലളിത. ലളിതയോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച് സഹതാരങ്ങളെല്ലാം തന്നെ വാചാലരാകാറുണ്ട്. ഇപ്പോഴിതാ സംവിദായകൻ സത്യൻ അന്തിക്കാടിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

തന്റെ സംവിധാനത്തിലെത്തിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ഹിറ്റ് ചിത്രത്തെക്കുറിച്ച് പറയവെയായിരുന്നു സത്യൻ അന്തിക്കാടിന്റെ പരാമർശം. ‘എന്‍റെ സിനിമാ ജീവിതത്തിലെ പലഘട്ടങ്ങളിലും ചേച്ചിയുടെ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമായിട്ടുണ്ട്. പ്രത്യേകിച്ച്‌ ചേച്ചി ഭരതേട്ടനെ കല്യാണം കഴിച്ചു കഴിഞ്ഞ് ചെയ്യുന്നത് ‘അടുത്തടുത്ത്’ എന്ന എന്‍റെ സിനിമയിലാണ്. ഭരതേട്ടന്‍റെ സമ്മതത്തോടെയാണ് ചേച്ചി അതില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തത്. പക്ഷേ അതിനേക്കാള്‍ കൂടുതല്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നത്, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയാണ്. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമ ജയറാമില്ലെങ്കിലും എനിക്ക് ചെയ്യാന്‍ സാധിക്കും പക്ഷേ തിലകന്‍റെയും കെ പി എ സി ലളിതയുടേയും ഡേറ്റ് ലഭിക്കാതെ എനിക്ക് ചിത്രം ചെയ്യാനാകില്ലായിരുന്നു. എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.