സ്വാതന്ത്ര്യസമര നേതാവായിരുന്ന വീര്‍ ദാമോദര്‍ സവര്‍ക്കറുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജ്‌രേക്കറാണ്. സന്ദീപ് സിങും അമിത് ബി വാധ്വാനിയും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
‘ വീര്‍ സവര്‍ക്കര്‍ ഒരു പോലെ ബഹുമാനത്തിനും ,വിമര്‍ശനത്തിനും പാത്രമാകുന്നു . അദ്ദേഹത്തെ പലരും ധ്രൂവീകരണത്തിന്റെ ഭാഗമായാണ് കാണുന്നത് . പക്ഷേ ആളുകള്‍ക്ക് വേണ്ടത്ര അറിവില്ലാത്തതിനാലാണ് ഇത് എന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നുവെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല, അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും യാത്രയിലേക്കും ഒരു എത്തിനോട്ടം നടത്താനാണ് ഞങ്ങളുടെ ശ്രമം ‘ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പങ്കുവെച്ച് സന്ദീപ് സിംഗ് ട്വീറ്റ് ചെയ്തു.



