മാസ് ഡയലോഗുമായി നെയ്യാറ്റിൻകര ‌ഗോപൻ; സ്ത്രീധന സന്ദേശവുമായി മോഹൻലാൽ

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു സ്ത്രീധന കൊലപാതകം. ഒന്നിന് പുറകെ ഒന്നായി ഓരോ ആത്മഹത്യകളും സ്ത്രീധന കൊലപാതകമായി മാറുന്ന സാഹചര്യത്തിലാണ് മാസ് ഡയലോഗുമായി താരാരാജാവിന്റെ വരവ്.

സ്ത്രീധനത്തിന്എതിരെയുള്ള ആറാട്ട് സിനിമയിലെ ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മോഹൻലാൽ തന്നെയാണ് ഡയലോഗ് സോഷ്യൽ മീഡയയിൽ പങ്ക് വെച്ചത്. രംഗം സ്ത്രീധനത്തിന് എതിരായ
സന്ദേശമാണ്.

പെണ്‍കുട്ടികള്‍ തങ്ങളുടെ പഠനം പൂർത്തിയാക്കാതെ വിവാഹം വേണ്ട എന്ന്
പറയുമ്പോൾ അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ടുള്ള വാക്കുകള്‍ ആണ്
മോഹന്‍ലാലിന്‍റെ കഥാപാത്രം പറയുന്നത്. ‘പെണ്ണുങ്ങള്‍ക്ക് കല്യാണം അല്ല
ഒരേയൊരു ലക്ഷ്യം. സ്വയം പര്യാപ്തതയാണ് വേണ്ടത്.അതാണ് പൊളിറ്റിക്കലി
ശെരി’ എന്നാണ് അദ്ദേഹം വീഡിയോയിലൂടെ പറയുന്നത്. ഇതിനൊടൊപ്പം തന്നെ
മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള ഒരു സന്ദേശവും വീഡിയോയില്‍ നല്‍കിയിട്ടുണ്ട്.

‘തുല്യതയുള്ള രണ്ടുപേരുടെ പരസ്‌പര ബഹുമാനത്തിലും സ്നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്. എന്നാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ പറയുന്നത്.

‘സ്ത്രീധനം കൊടുക്കരുത്‌, വാങ്ങരുത്‌. സ്ത്രീക്ക്‌ തുല്യത ഉറപ്പാക്കുന്ന നവകേരളം
ഉണ്ടാവട്ടെ. എന്ന അടിക്കുറിപ്പോടെയാണ്‌ താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആറാട്ട് സിനിമയുടെ സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണന്‍ അടക്കമുള്ളവര്‍
വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഈ ചിത്രത്തില്‍
സ്ത്രീവിരുദ്ധതയുണ്ടാകില്ലെന്നും, മലയാള സിനിമയില്‍ ഇനി ആരും ആക്ഷേപ
രീതിയിലുള്ള സംഭാഷണങ്ങള്‍ എഴുതില്ലെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത്
ഉദയകൃഷ്‌ണ പറഞ്ഞിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...