ഇന്ത്യൻ ക്രിക്കറ്റിലെ സ്ഫോടന ബാറ്റ്സ്മാൻ വിരേന്ദർ സെവാഗിന്റെ ജന്മദിനമായിരുന്നു ഇന്ന്. ആരാധകർ ഒന്നടങ്കം സമൂഹ മാധ്യമങ്ങളിലും മറ്റും താരത്തിന് ആശംസ അർപ്പിച്ചപ്പോൾ ഇങ്ങ് മോളിവുഡിൽ നിന്നും ഒരു പിറന്നാൾ ആശംസ വീരുവിനെ തേടിയെത്തി. സാക്ഷാൽ മോഹൻലാൽ ആണ് സെവാഗിന് ജന്മദിനാശംസകൾ നേർന്നത്.
ഇതിന് വീരുവിന്റെ മറുപടിയും ഉടനെ എത്തി. നന്ദി ലാലേട്ടാ, നിങ്ങൾ ചെയ്യുന്ന എല്ലാത്തിലും നിങ്ങൾക്ക് ആശംസകൾ നേരുന്നു എന്നായിരുന്നു സെവാഗിന്റെ മറുപടി.



