ഇതിഹാസയ്ക്ക് രണ്ടാം ഭാഗം വരുന്നു; ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഉടൻ…!

വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച ഇതിഹാസ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത ബിനു തന്നെയാണ് ഇതിഹാസ 2 വും സംവിധാനം ചെയ്യുന്നത്.

ഷൈൻ ടോം, അനുശ്രീ, ബാലു വര്ഗീസ് എന്നിവർ ഒന്നാം ഭാഗത്തിൽ പ്രധാന താരങ്ങൾ ആയെങ്കിൽ ഇവിടെ എത്തുന്നത് ഇന്ദ്രജിത്ത് ആയിരിക്കും.. തീർത്തും വ്യത്യസ്തമായ റോൾ തന്നെയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇതിഹാസ മൂവീസ് നിർമിക്കുന്ന ചിത്രം മാസ് കോമഡി വിഭാഗത്തിൽ എല്ലാ തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്ന് തന്നെയായിരിക്കും. ചിത്രത്തിന്റെ മറ്റു അഭിനേതാക്കളോ അണിയറ വിവരങ്ങളോ ഇത് വരെ പുറത്തു വിട്ടിട്ടില്ല. ആദ്യ ഭാഗം ഇറങ്ങി 4 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ചിത്രത്തിന് മറ്റൊരു ഭാഗം വരുന്നെന്ന് അന്നൗൻസ് ചെയ്തത്. നടൻ ഇന്ദ്രജിത്ത് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിവരം പുറത്തു വിട്ടത്..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments