മലയാളത്തിലെ വിജയക്കൂട്ടുക്കെട്ട് എന്നു ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്നതാണ് രഞ്ജിത് ശങ്കർ – ജയസൂര്യ സഖ്യം. തൊട്ടതെല്ലാം വിജയകൊടി പാറിച്ച ഈ കൂട്ടുക്കെട്ട് ഇപ്പോൾ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന്റെ വിജയം നുകർന്ന സന്തോഷത്തിലാണ്. ഇപ്പോഴിതാ ഇത്ര കൂട്ടുക്കെട്ടിലെ മറ്റൊരു ചിത്രം കൂടി വരികയാണ്.. 2016ൽ പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് ആണ് ഈ കൂട്ടുക്കെട്ടിൽ പിറക്കുന്ന പുതിയ ചിത്രം എന്നാണ് വിവരങ്ങൾ.
മെന്റലിസ്റ്റ് ആയ ചിഹ്ന ഡോൺ ബോസ്കോയെ പറ്റിയും ആയാൽ ഇടപെടേണ്ടി വരുന്ന ഒരു സാഹചര്യത്തെ പറ്റിയും പറഞ്ഞ പ്രേതം അന്നത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ അതിന്റെ മറ്റൊരു പതിപ്പ് വരുന്നു എന്ന സൂചനകൾ തന്നെ ആർധകർക്കിടയിൽ വൻ ചലനം സൃഷ്ടിക്കും എന്നുറപ്പാണ്.
ച്ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇത് വരെ ലഭ്യമായിട്ടില്ല. എന്നാൽ തന്നെയും ഇതേ കൂട്ടുക്കെട്ടിലെ മറ്റൊരു ചിത്രമെന്ന നിലയ്ക്ക് പ്രതീക്ഷകളും കാത്തിരിപ്പും പ്രേക്ഷകർ ഇപ്പോഴേ തുടങ്ങി കഴിഞ്ഞു