കിംഗ് ഖാൻ ചിത്രം പത്താൻ ചിത്രീകരണം ആരംഭിച്ചു

പ്രഖ്യാപനം കഴിഞ്ഞ് രണ്ടു വർഷം കടന്നു പോയിട്ടും ബോളിവുഡ് ചിത്രം പത്താൻ കാത്തിരുന്ന ആരാധകർ നിരാശരായി തുടങ്ങിയിരുന്നു. ഷാരൂഖ് ഖാൻ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രതീക്ഷിച്ചതിലും ഏറെ നാൾ നീണ്ടു പോകുകയായിരുന്നു. ഇപ്പോഴിതാ കിംഗ് ഖാന്റെ ആരാധകർക്ക് സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത്.

പത്താൻ ചിത്രീകരണം ആരംഭിച്ചതായാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. ഷാരൂഖിന്റെ മറ്റു കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒരു മുഖമാണ് പത്താനിലെന്നാണ് പ്രഖ്യാപനം.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോണ്‍ ആയിരിക്കും നായികയായെത്തുക. ജോണ്‍ എബ്രഹാമും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൽമാൻ അതിഥി വേഷത്തിലെത്തുന്നവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.