എന്തും തുറന്ന് ചർച്ച ചെയ്യുന്നതാണ് തങ്ങളുടെ കുടുംബ ജീവിതത്തിൻറെ വിജയത്തിന് കാരണമെന്ന് ശാലിനി

തങ്ങളുടെ ജീവിതത്തെ കുറിച്ച് മനസുതുറക്കുകയാണ് തെന്നിന്ത്യൻ താരം ശാലിനി. തമിഴ് സൂപ്പര്‍താരം അജിത്തുമായുള്ള വിവാഹശേഷം കഴിഞ്ഞ 21 വര്‍ഷമായി അവർ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ശാലിനി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായ ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നെങ്കിലും അത്തരം വാര്‍ത്തകള്‍ തള്ളി അവർ തന്നെ രംഗത്തെത്തിയിരുന്നു.

കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ശാലിനി മനസ്സ് തുറക്കുന്നത്. തങ്ങളുടെ വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്താണെന്ന് ചോദിക്കുന്ന നിരവധി പേര്‍ ഉണ്ടെന്നും അതിന് ഒരു കാരണമുണ്ടെന്നും പറയുകയാണ് ശാലിനി. തങ്ങള്‍ക്കിടയില്‍ ഒരു രഹസ്യങ്ങളും ഇല്ലെന്നതാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ വിജയരഹസ്യമെന്നാണ് താരം പറയുന്നത്.

മിക്ക കുടുംബങ്ങളിലും, ‘നീ എന്റെ ഭാര്യയാണ്, അതിനാല്‍ ഞാന്‍ പറയുന്നതെന്തും നീ അനുസരിക്കണം’ എന്നു പറയുന്ന ഭര്‍ത്താക്കന്മാരാണ് ഉള്ളത്. എന്തു കാര്യമുണ്ടായാലും പരസ്പരം തുറന്നു സംസാരിക്കുക എന്നതാണ് അവരുടെ രീതി എന്നും ശാലിനി പറയുന്നു. പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് അജിത്തും താനും എന്നും ശാലിനി പറയുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...