‘പൊന്നിയിന്‍ സെല്‍വ’നിലൂടെ ശാലിനി അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നുവെന്ന് റിപ്പോർട്ടുകൾ

ബാലതാരം മുതൽ നായികയായി വരെ പ്രേക്ഷക ഹൃദയം കവർന്ന പ്രിയതാരം ശാലിനി അഭിനയത്തിലേക്ക് മടങ്ങി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനി മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനില്‍’ അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘പൊന്നിയിന്‍ സെല്‍വൻ’

20 വര്‍ഷങ്ങൾക്ക് ശേഷം ശാലിനി വെള്ളിത്തിരയിലേക്ക് മടങ്ങി എത്തുന്നു എന്ന വാര്‍ത്ത അറിഞ്ഞ് അവരുടെ ആരാധകരും ആവേശത്തിലാണ്. ‘പിരിയാത വരം വേണ്ടും’ എന്ന ചിത്രത്തില്‍ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്. 2000ല്‍ ആയിരുന്നു ശാലിനിയും അജിത്തും വിവാഹിതരായത്.

നിരവധി താരങ്ങള്‍ അണിനിരക്കുന്ന വമ്പൻ മണിരത്നം സിനിമയാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ഐശ്വര്യറായി, വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി, വിക്രം പ്രഭു തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.

twitter follower kaufen