നായികയല്ല ഇനി വില്ലത്തി; പുതിയ വേഷത്തിനൊരുങ്ങി ഷംന കാസിം

മലയാളത്തിൽ തുടങ്ങി തമിഴിലും തെലുങ്കിലും സജീവമായ നടിയാണ് ഷംനകാസിം. മികച്ച നർത്തകി കൂടിയായ താരം പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്.

നായികയായും സഹനടിയായും ഏറെ ചിത്രങ്ങളിൽ തിളങ്ങിയ ഷംന ഇനി തയ്യാറെടുക്കുന്നത് നെഗറ്റീവ് റോളിനാണ്. പുതിയ തെലുങ്കു ചിത്രത്തിൽ വില്ലത്തിയായാണ് താരം എത്തുക. ​വി​ജ​യ​കു​മാ​ര്‍​ ​കൊ​ണ്ട​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ ​ചി​ത്ര​ത്തി​ലാ​ണ് ​ഷം​ന​ ​വി​ല്ല​ത്തി​യാ​യെ​ത്തു​ന്ന​ത്.​ ഒ​ക്ക​ ​ലൈ​ല​ ​കോ​ശം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​പ്ര​ശ​സ്ത​നാ​യ​ ​സം​വി​ധാ​യ​ക​നാ​ണ് ​വി​ജ​യ​കു​മാ​ര്‍​ ​കൊ​ണ്ട.

രാ​ജ്‌​ ​ത​രു​ണും​ ​അ​ദി​ഥി​ ​റാ​വു​ ​ഹൈ​ദ​രി​യു​മാ​യി​രി​ക്കും​ ​ചി​ത്ര​ത്തി​ലെ നായികാനായകൻമാർ. ജോസഫി​ന്റെ തമി​ഴ് റീമേക്കായ വി​ചി​ത്രനി​ലും ജയലളി​തയുടെ ബയോ പി​ക്കായ ത തലൈവി​യുമാണ് ഷംനയുടേതായി ഒടുവിലെത്തിയ ചിത്രങ്ങൾ.