ഷെയ്ൻ നിഗവും വിനയ് ഫോർട്ടും ഒന്നിക്കുന്നു; ടി.കെ രാജീവ്‌ കുമാർ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി മഞ്ജു വാര്യർ

ഷെയ്ൻ നിഗം വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ‘ബർമുഡ’യുടെ മോഷൻ പോസ്റ്റർ പുറത്ത്. നടി മഞ്ജുവാര്യരാണ് പോസ്റ്റർ റിലീസ് ചെയ്തത്.ഒരു കൂട്ടം പൂച്ചകൾക്കൊപ്പം ഇരിക്കുന്ന ഷെയ്ൻ നിഗത്തെ നോക്കിയിരിക്കുന്ന പോലീസ് വേഷത്തിലുള്ള വിനയ് ഫോർട്ടിനെ മോഷൻ പോസ്റ്ററിൽ കാണാം.കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നർമ്മത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക. രീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുദർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.

മണിരത്നത്തിന്റെ അസോസിയേറ്റായി പ്രവർത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിർവ്വഹിക്കുന്നു.