തമിഴിലെ ഏറ്റവും വലിയ ഓൺലൈൻ മാധ്യമമായ ബിഹൈൻഡ്വുഡ്സ് നടത്തുന്ന പുരസ്കാര ചടങ്ങിൽ മലയാളത്തിന് അഭിമാനമായി ഷെയിൻ നിഗം. തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്പെഷ്യൽ മെൻഷൻ പുരസ്കാരം ആണ് ഷെയിനെ തേടിയെത്തിയത്. ഇഷ്കിലെയും കുമ്പളങ്ങിയിലെയും അഭിനയമികവിനാണ് ഈ നേട്ടം. വിജയ് ദേവരകൊണ്ടയാണ് ഷെയിന് പുരസ്കാരം സമ്മാനിച്ചത്.




