അടുത്തിടെ ഏറെ വിവാദങ്ങളിൽപ്പെട്ട യുവനടനാണ് ഷെയ്ൻ നിഗം. വിവാദങ്ങളേറെയാണെങ്കിലും കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്. ഇപ്പോഴിതാ ഷെയ്ൻ ചിത്രത്തിലെ ഗാനമാണ് യൂട്യൂബിൽ തരംഗമായിരിക്കുന്നത്.ഷെയ്ൻ നായകനായ വലിയ പെരുന്നാൾ എന്ന ചിത്രത്തിലെ ചെമ്മാനം എന്ന വിഡിയോ ഗാനമാണ് ഇപ്പോൾ റിലീസായിരിക്കുന്നത്.
ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷെയ്‌നിനെ കൂടാതെ വിനായകന്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. തസ്രീക്ക് അബ്ദുള്‍ സലാമും സംവിധായകനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം റെക്‌സ് വിജയന്‍.
കൊച്ചിയുടെ പശ്ചാത്തലത്തിലാണ് വലിയ പെരുന്നാള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതകൂടി വലിയ പെരുന്നാളിനുണ്ട്.



