കൂടുതലിഷ്ടം മമ്മൂട്ടിയെ; മോഹൻലാലിനോട് ശങ്കരാടി

മലയാളികൾക്ക് മറക്കാനാകാത്ത അഭിനേതാവാണ് ശങ്കരാടി. വൈവിധ്യമാർന്ന കഥാപാത്രങ്ങളായി നിരവധി ചിത്രങ്ങളിൽ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് അദ്ദേഹം. ശങ്കരാടിയോടൊപ്പമുള്ള നിമിഷങ്ങൾ ഓർ‌ത്തെടുത്ത് പല പ്രമുഖ താരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു രസകരമായ അനുഭവമാണ് വാർത്തകളിൽ നിറയുന്നത്.

മോഹൻലാൽ സൂപ്പർ സ്റ്റാർ പദവിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന സമയത്ത് നടന്ന സംഭവമാണിത്. ഒരു ഘട്ടത്തില്‍ ലാല്‍ ശങ്കരാടിയോട് ചോദിച്ചു. എന്നെയാണഓ മമ്മൂക്കയാണോ ചേട്ടന് കൂടുതലിഷ്ടം എന്ന്. ശങ്കരാടി ഇരിക്കുമ്പോള്‍ പിറകെ വന്ന് തോളില്‍ കൈയിട്ടുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.

ആദ്യമൊന്നും അദ്ദേഹം ആ ചോദ്യത്തിന് മറുപടി പറയാൻ തയ്യാറായില്ല. എന്നാൽ ലാലിന് വിടാൻ ഭാവമില്ലായിരുന്നു. കുറേ ദിവസം ചോദ്യം ആവർത്തിച്ചപ്പോൾ ശങ്കരാടി പറഞ്ഞു എനിക്കിഷ്ടം മമ്മൂട്ടിയെയാണെന്ന്. ചിരിച്ചുകൊണ്ടാണ് താരം ആ മറുപടി സ്വീകരിച്ചത്. ശങ്കരാടിയുടെ അന്നത്തെ തുറന്നുപറച്ചിൽ കൈയ്യടിച്ചാണ് സോഷ്യൽ മീഡിയയും ഇപ്പോൾ സ്വീകരിച്ചത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...