ബോളിവുഡ് ആരാധകരുടെ ഏക്കാലത്തേയും ഇഷ്ട നായികയാണ് ശിൽപ ഷെട്ടി. ഭർത്താവ് രാജ് കുന്ദ്രയുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ല താരം. റിയാലിറ്റി ഷോകളിൽ എത്താറുണ്ടെങ്കിലും കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് പതിവ്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഏഴുവയസുകാരൻ മകൻ വിയാനും കുന്ദ്രയുമായിരുന്ന ശിൽപയുടെ ലോകത്തിലേക്ക്. ഒരു കുഞ്ഞുമകൾ കൂടി എത്തിയിരുന്നു. ആ സന്തോഷമാണ് ശിൽപ പങ്കുവയ്ക്കുന്നത്.
മാലാഖക്കുട്ടിക്ക് സമിഷ എന്നാണ് ശില്‍പ്പയും രാജും പേരു നല്‍കിയിരിക്കുന്നത്. വാടകഗര്‍ഭപാത്രത്തിലൂടെയായിരുന്നു സമിഷയുടെ ജനനം. ഇന്ന് പെണ്‍മക്കളുടെ ദിവസമാണ്. ഡോട്ടേഴ്സ് ഡേ. ഈ ദിനത്തില്‍ തന്റെ ജീവിതത്തിലേക്കെത്തിയ അത്ഭുതത്തെ കുറിച്ചാണ് ശില്‍പ പറയുന്നത്.



