മകൾ ‘മമ്മ’ എന്ന് വിളിക്കുന്ന വീഡിയോയ്ക്ക് ഒപ്പം സന്തോഷവും പങ്കുവച്ച് ശില്പ ഷെട്ടി

കുഞ്ഞുങ്ങളുടെ ചെറു ചലനങ്ങള്‍, കുഞ്ഞ് കുസൃതികള്‍ എല്ലാം മാതാപിതാക്കൾക്ക് വലിയ സന്തോഷം നല്കുന്നവ തന്നെ ആയിരിക്കും. ഇപ്പോൾ മകളുടെ ചെറു കളികളും ‘മമ്മ’ എന്ന് പറയുന്നതും അടങ്ങിയ ദൃശ്യവും അവരുടെ സന്തോഷവും പങ്ക് വയ്ക്കുകയാണ് സിനിമ താരം കൂടിയായ ശില്പ ഷെട്ടി.

മകളുടെ മുഖം ശില്പ അധികം പുറത്തു കാട്ടാറില്ലായിരുന്നു. സമിഷ എന്നാണ് കുഞ്ഞിന്റെ പേര്. ഫെബ്രുവരി 15ന് സമിഷയ്ക്ക് ഒരു വയസ്സ് തികഞ്ഞു. ഈ വേളയില്‍ മകളുടെ രസകരമായ വീഡിയോ ശില്പ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

നിലത്തു മുട്ടില്‍ ഇഴയുകയാണ് സമിഷ. പിന്നില്‍ നിന്നും ‘സമിഷ ആരുടെ വാവയാണ്?’ എന്ന ചോദ്യം കേള്‍ക്കുന്നതും മമ്മ എന്ന് കുഞ്ഞ് സമീഷ ഉത്തരം പറയുന്നത് കേള്‍ക്കാം. ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്.

മകള്‍ കൈക്കുഞ്ഞായിരുന്നത് മുതലുള്ള ചിത്രങ്ങള്‍ ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മകളുടെ ‘മമ്മ’ എന്ന വിളി തനിക്ക് ലഭിച്ച സമ്മാനം എന്നാണ് ശില്പ ഷെട്ടി പറയുന്നത്.