IFFK-യിൽ ഷൈൻ ടോം ചാക്കോ ചിത്രം ലവ്

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഷൈൻ ടോം ചാക്കോ – രജീഷ വിജയൻ ചിത്രം ലവ്. മലയാളം സിനിമ ടുഡേ എന്ന കാറ്റഗറിയിലാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലവ് പ്രദർശിപ്പിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയ ചിത്രത്തിൽ ദീപ്തി- അനൂപ് എന്നീ ദമ്പതികളുടെ വേഷത്തിലാണ് രജീഷയും ഷൈനും എത്തുന്നത്. വിവാഹശേഷം ഇരുവരുടേയും കുടുംബ ബന്ധത്തിലുണ്ടാകുന്ന ചില തർക്കങ്ങളും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ചിത്രം നേരത്തെ ജി.സി.സിയിലും യുഎ യിലും റിലീസ് ചെയ്തിരുന്നു. ലോക്ക് ഡൗണിൽ തിയേറ്ററുകൾ അടച്ചിട്ട് തുറന്നതിന് ശേഷം ജി.സി.സിയിലും യുഎ.യിലും റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടിയാണ് ലവ്. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ റിലീസ് ചെയ്തിരുന്നു. ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം ഓ. ടി. ടി ആയിരിക്കുമെന്നാണ് അറിയാൻ കഴിയുന്ന വിവരം.

കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയായ ആദ്യ മലയാള സിനിമയാണ് ‘ലവ്’. 24 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. അനുരാഗ കരിക്കിൻ വെള്ളത്തിനും ഉണ്ടക്കും ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ആഷിഖ് ഉസ്മാനാണ്. ഗോകുലൻ ,വീണ നന്ദകുമാർ ,ജോണി ആന്റണി ,സുധി കോപ്പ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ജിംഷി ഖാലിദാണ് ഛായാ​ഗ്രാഹണം. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ളയാണ്. യാക്സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...