തമിഴകത്ത് അരങ്ങേറ്റത്തിനൊരുങ്ങി ഷൈൻ ടോം ചാക്കോ; തുടക്കം വിജയ് ചിത്രത്തിലൂടെ

മലയാള ചലച്ചിത്ര താരം ഷൈൻ ടോം ചാക്കോ തമിഴിലേക്ക് . വിജയ് ചിത്രമായ ദളപതി 65 ലൂടെയാണ് ഷെൻ തമിഴകത്ത് അരങ്ങേറുന്നത്.ഷൈനിന്റെ ആദ്യ അന്യഭാഷ ചിത്രം കൂടിയാണിത്.

സണ്‍ പിക്‌ചേര്‍സ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പൂജ ഹെഗ്ഡേയാണ് നായിക.ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാര്‍ ആണ്. മലയാളി നടി അപര്‍ണ ദാസും ചിത്രത്തിന്റെ ഭാഗമാണ്. അനിരുദ്ധ്
രവിചന്ദറാണ് സംഗീതമൊരുക്കുന്നത്.