ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലര്‍ ‘തമി’..!!

ഷൈൻ ടോം ചാക്കോ, സോഹൻ സീനുലാൽ, പുതുമുഖം ഗോപിക അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കെ ആർ പ്രവീൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തമി” യുടെ ആദ്യ ഷെഡ്യൂള്‍ കൊയിലാണ്ടിയിൽ ആരംഭിച്ച് രണ്ടാം ഷെഡ്യൂള്‍ മംഗലാപുരം, മലപ്പുറം, അവസാന ഘട്ട ഷെഡ്യൂള്‍ കൊയിലാണ്ടി ഊരല്ലൂരില്‍ പൂര്‍ത്തികരിച്ചു. ഇപ്പോൾ പടത്തിന്റെ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്ത് വര്‍ഷം ജനുവരിയില്‍ ചിത്രം റിലീസിന് എത്തുമെന്ന് അടുത്ത് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സുനിൽ സുഖദ, ശശി കലിംഗ, ഷാജി ഷോ ഫെെൻ, ശരൺ എസ് എസ്, നിതിന്‍ തോമസ്, ഉണ്ണി നായർ, അരുൺ സോൾ, രവിശങ്കർ, രാജൻ പാടൂർ, നിതീഷ് രമേശ്, ആഷ്ലീ ഐസക്ക് എബ്രഹാം, ജിസ്മ ജിജി, വിജയലക്ഷ്മി, തുഷാര നമ്പ്യാർ, ക്ഷമ ശരൺ, ഭദ്ര വെങ്കിടേശ്വരൻ, ഗീതി സംഗീത, മായാ വിനോദിനി തുടങ്ങിയവരാണ് മറ്റു താരങ്ങൾ..

‘സ്കെെ ഹെെ’ എൻ്റർടെെയ്മെന്റ്സ് നിർമ്മിക്കുന്ന “തമി” യുടെ ഛായാഗ്രഹണം സന്തോഷ് സി പിള്ള നിർവ്വഹിക്കുന്നു.

ഫൗസിയ അബൂബക്കർ, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു. എഡിറ്റർ-നൗഫൽ അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് പറവൂർ, പ്രൊജക്റ്റ് ഡിസെെനർ – ഷാജി ഷോ ഫെെൻ, കല – അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് – ലാലൂ കൂട്ടാലിഡ, വസ്ത്രാലങ്കാരം – സഫദ് സെയിൻ, സ്റ്റിൽസ് – വിഷ്ണു ക്യാപ്ച്ചര്‍ലൈഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – വിനയ് ചെന്നിത്തല, അസോസിയേറ്റ് ഡയറക്ടർ – രമേശ് മകയിരം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മധു വട്ടപ്പറമ്പിൽ, വാർത്ത പ്രചരണം – എ എസ് ദിനേശ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x