നാഗവല്ലിയെ ഓര്‍ക്കാതെ ഒരു ദിവസം പോലും ഇല്ലെന്ന് ശോഭന

തെന്നിന്ത്യ മുഴുവൻ തിളങ്ങിയ താരമാണെങ്കിലും മലയാളികൾക്ക് ശോഭനയെന്നും ഏറെ പ്രയങ്കരിയായ നായികയാണ്. നായികാ വേഷത്തിൽ ശോഭന മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രമിറങ്ങി 27 വർഷം പിന്നിടുമ്പോഴും തന്റെ കഥാപാത്രത്തെക്കുറിച്ച് ഓർക്കാതിരിക്കാനാവില്ലെന്ന് താരം പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് ശോഭന മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ചത്.993 ഡിസംബര്‍ 23നാണ് ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ തിയേറ്ററുകളിലെത്തിയത്.

‘മണിച്ചിത്രത്താഴ്’ എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27ാം പിറന്നാള്‍ ആണ് . ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്രനിര്‍മ്മാണകലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു. എന്റെ ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു. ഇന്നും അതെ. നാഗവല്ലിയെ കുറിച്ച്‌ ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം. സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു. ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

visio 2019 lizenz kaufen