സൗദി അറേബ്യയിൽ തുടർച്ചയായി 13 ദിവസവും ഹൗസ്ഫുൾ ഷോ; ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ്‌ സൃഷ്ടിച്ച്‌ ഷൈലോക്ക്

വിജയകരമായി പ്രദർശനം തുടർന്ന ഷൈലോക്കിന്‌ മറ്റൊരു അപൂർവ നേട്ടം കൂടി. സൗദിയിൽ തുടർച്ചയായ പതിമൂന്നാം ദിവസവും ഹൗസ്ഫുൾ ഷോ കളിച്ചു കൊണ്ടാണ് പുതിയൊരു നേട്ടം ഷൈലോക്ക് സ്വന്തമാക്കിയത്. അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമ കേരളത്തിലും വമ്പൻ വിജയം കൊയ്തു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ 13 ദിവസവും ഹൗസ്ഫുൾ ഷോസ് കളിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ഷൈലോക്ക്. സൗദിക്ക്‌ പുറമെ മറ്റു ഗൾഫ്‌ നാടുകളിലും വമ്പൻ പ്രതികരണവും ഹൗസ്ഫുൾ ഷോകളുമായി ചിത്രം മുന്നേറുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments