സിദ്ധാർഥ് ഭരതന്റെ പുതിയ ചിത്രം ചതുരത്തിന്റെ ടീസർ പുറത്ത്; സാമൂഹിക മാധ്യമങ്ങളിൽ മികച്ച പ്രതികരണം

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം സിനിമയുടെ ടീസർ പുറത്ത്. പതിനെട്ട് സെക്കന്‍ഡ് മാത്രമുള്ള ടീസർ സംഘർഷഭരിതമായ ഒട്ടേറെ മുഹൂർത്തങ്ങൾ നിറഞ്ഞതാണെന്ന് വ്യക്തമാണ്. മികച്ച പ്രതികരണമാണ് ടീസറിന് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്.