സിദ്ധാര്‍ഥ് മല്‍ഹോത്ര ക്യാപ്റ്റൻ വിക്രം ബത്ര ആയി എത്തുന്ന ബോളിവുഡ് ചിത്രം ഷേര്‍ഷായിലെ ഗാനരംഗം പുറത്തിറങ്ങി. തനിഷ്ക് ബാഗ്ചി എഴുതി പ്രശസ്ത ഗായകരായ ജൂബിൻ നൗട്ടിയാൽ,അസീസ് കൗർ എന്നിവർ ആലപിച്ച ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. തമിഴ് സിനിമാ സംവിധായകൻ വിഷ്ണുവർധനൻറെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഷേർഷാ.
ഷേര്‍ഷായിലെ ഒരു പ്രണയഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുക. വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് സിനിമയുടെ റിലീസ് വൈകിയത്.
സന്ദീപ ശ്രീവാസ്‍തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. 1999-ൽ കാർഗിൽ യുദ്ധത്തിലാണ് വിക്രം ബാത്ര വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ഇന്ത്യയിലെ പരമോന്നത യുദ്ധ ബഹുമതിയായ പരമവീര ചക്ര നൽകി രാജ്യം ആദരിച്ചിരുന്നു. ഷേർഷാ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം സൈന്യത്തിൽ അറിയപ്പെട്ടിരുന്നത്. അതിനാലാണ് സിനിമക്കും ആ പേര് നൽകിയത്.



