സിജു വിൽസൺ ചിത്രം വരയൻ എത്തുന്നു; റിലീസ് മെയ് 28 ന്

ജിജോ ജോസഫിന്റെ സംവിധാനത്തിൽ സിജു വിത്സൺ നായകനായെത്തുന്ന ചിത്രമാണ് വരയൻ. നിർമ്മാണജോലികൾ പൂർത്തിയാക്കിയ ചിത്രം മെയ് 28 ന്റിലീസിനെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ വൈദികനായാണ് സിജു എത്തുന്നത്.

‘മെയ് 28ന് നിങ്ങള്‍ക്ക് ഫാദര്‍ എബി കപ്പൂച്ചിനെ കാണാം കൂടുതല്‍ ഡെക്കറേഷന്‍ ഒന്നുമില്ല. എല്ലാവരും ഇഷ്ട്ടപെടുന്ന സിനിമ ആയിരിക്കും വരയന്‍ എന്നാണ് എന്റെ വിശ്വാസം. അത്രയ്ക്ക് ആത്മാര്‍ഥമായി ഞങ്ങള്‍ളെല്ലാവരും ഈ സിനിമ നന്നാക്കുവാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ട്’. സിജു ഫേസ്ബുക്കില്‍ കുറിച്ചു.

വിനയൻ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടാണ് സിജു നായകനായെത്തുന്ന അടുത്ത ചിത്രം. അയോധനകളകളിൽ പ്രമുഖനായ ആറാട്ടുപുഴ വേലായുധ പണിക്കരാണ് സിജുവിന്‌‍റെ കഥാപാത്രം.