സംഗീതപ്രേമികളുടെ പ്രിയ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം. എസ് പി ബിക്ക് ചികിത്സ നൽകുന്ന എംജിഎം ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിനെ അടിസ്ഥാനമാക്കി ദേശിയമാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറായി അപകടാവസ്ഥയിലാണ്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നുണ്ട്.

നേരത്തേ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് എസ് പി ബിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു.



