സിനോയ് ജോസഫ് എന്ന പേര് ചിലപ്പോൾ മലയാളികൾക്ക് സുപരിചിതമായിരിക്കില്ല. പക്ഷെ സിനിമ അണിയറ പ്രവർത്തകർക്കിടയിൽ ഈ പേരിന് വിലയധികമാണ്. സൗണ്ട് റീ റെക്കോർഡിസ്റ്റ് ആയ സിനോയ് 21 ഭാഷകളിൽ 350ഓളം സിനിമകളിൽ തന്റെ സാനിധ്യം അറിയിച്ചയാളാണ്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗ്യാങ്‌സ് ഓഫ് വസീപൂരിന് നാഷണൽ അവാർഡ് കരസ്ഥമാക്കിയ സിനോയ് ജോസഫ്, തന്റേതായ വ്യക്തിമുദ്ര താൻ ചെയ്ത പടങ്ങളിൽ ചാർത്തിയിട്ടുണ്ട്.
ആദാമിന്റെ മകൻ അബു, ജോസഫ്, ഞാൻ പ്രകാശൻ, ഹൂ, ഡബിൾ ബാരൽ, ഞാൻ സ്റ്റീവ് ലോപസ്, വീരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും സിനോയ് ജോസഫ് സുരിചിതനാണ്.

കഴിഞ്ഞ 5 വർഷത്തിനിടക്ക് ഇദ്ദേഹത്തിന്റെ 3 സിനിമകൾ ഇന്ത്യൻ ഔദ്യോഗിക തിരഞ്ഞെടുപ്പ് ആയി ഓസ്കാർ നോമിനേഷൻ പോയിട്ടുണ്ട്. ആദാമിന്റെ മകൻ അബു (മലയാളം), ഗുഡ് റോഡ് (ഗുജറാത്തി), ലയേഴ്സ് ഡയസ് (ഹിന്ദി) എന്നിവയാണ് സിനിമകൾ.
ഒരുപാട് ചിത്രങ്ങൾ തന്റെ കൈകളിലൂടെ കടന്നു പോയതിന് ശേഷം നമ്മളിലേയ്ക്ക് എത്തി എന്നതിൽ അദ്ദേഹത്തിന് എന്നും അഭിമാനിക്കാം. അത്രയേറെ മികച്ച വർക്കുകൾ കൊണ്ട് ഇന്ത്യൻ സിനിമയിലെ വിവിധ ഭാഷകളിൽ തന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് മുന്നേറുകയാണ് തന്റെ കരിയറിൽ സിനോയ്. ഇദ്ദേഹം ഒരു വൈക്കംകാരൻ മലയാളി ആയതിൽ നമുക്കും അഭിമാനിക്കാനുള്ള വക ഏറെയാണ്.



