എം രാജേഷ് സംവിധാനം ചെയ്ത് ശിവ കാർത്തികേയൻ, നയൻതാര ജോടി ഒന്നിക്കുന്ന Mr ലോക്കൽ എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഞ്ജാനവേൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്.
വേലൈക്കാരൻ എന്ന ചിത്രത്തിന് ശേഷം നയൻതാര – ശിവ കാർത്തികേയൻ ജോടി വീണ്ടുമൊന്നിക്കുന്ന ചിത്രം, ഹിപ് ഹോപ് തമിഴ സംഗീതമൊരുക്കുന്ന ചിത്രം അങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് Mr ലോക്കലിന്. ചിത്രം ഏപ്രിൽ – മേയ് റിലീസ് ആയി തിയേറ്ററുകളിലെത്തും.