ശിവകാർത്തികേയന്റെ ഡോക്ടർ തീയേറ്ററുകളിലേക്ക്; റിലീസ് മാർ‌ച്ച് 26 ന്

ശിവകാര്‍ത്തികേയൻ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഡോക്ടർ. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച്‌ 26 ന് പ്രദര്‍ശനത്തിന് എത്തും . ചെന്നൈയിലും ഗോവയിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷനുമായി സഹകരിച്ച്‌ കെ‌ജെ‌ആര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തിലാണെന്നാണ് സൂചന. പ്രിയങ്കയാണ് നായികയായെത്തുന്നത്. യോഗി ബാബുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

ഹീറോ ആണ് ശിവകാര്‍ത്തികേയന്റെ റിലീസ് ചെയ്ത അവസാന ചിത്രം. ശിവകാര്‍ത്തികേയന്റെ അടുത്ത മൂന്ന് ചിത്രങ്ങളെ കെ‌ജെ‌ആര്‍ സ്റ്റുഡിയോ ആണ് നിര്‍മിക്കുന്നത്. കൊലമാവ്‌ കോകില എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.