മമ്മൂട്ടിയുടെ വിവിധ ഭാഷാ ശൈലികൾ കോർത്തിണക്കിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാള ഭാഷാ ശൈലികളെ ഏറ്റവും സ്വാഭാവികതയോടെ അവതരിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ വ്യത്യസ്തങ്ങളായ സ്ലാങ്ങുകളില്‍ സംസാരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടി ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഇത് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ വ്യത്യസ്ത മലയാള ഭാഷാ ശൈലികളില്‍ സംസാരിക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ഒരു പുതിയ വീഡിയോ എത്തിയിരിക്കുകയാണ്. ഇതിനകം ഈ വീഡിയോ ആരാധകര് ഏറ്റെടുത്ത് കഴിഞ്ഞു. കേരളത്തിലെ ഏകദേശം 14 ജില്ലകളിലെയും ഭാഷാ ശൈലികളില്‍ സംസാരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്നത്.

വള്ളുവനാടന്‍ മലയാളം പറയുന്ന വാത്സല്യത്തിലെ രാഘവനും, തൃശൂര്‍ക്കാരനായ പ്രാഞ്ചിയേട്ടനും, ഇടുക്കിക്കാരനായ ലൗഡ് സ്പീക്കറും, കോട്ടയം കുഞ്ഞച്ചനും, പുത്തന്‍പണത്തിലെ തുളു കലര്‍ന്ന മലയാളവും, കുഞ്ഞനന്തന്റെ കടയിലെ കണ്ണൂരുകാരനും, ബസ് കണ്ടക്ടറിലെ മലപ്പുറം ശൈലി, പണ്ടത്തെ കോഴിക്കോടന്‍ ശൈലി പറയുന്ന മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജി, കാഴ്ചയിലെ ആലപ്പുഴക്കാരന്‍, അമരത്തിലെ കടപ്പുറം ഭാഷ, പത്തനംതിട്ടക്കാരന്‍ മാത്തുക്കുട്ടി, തിരുവനന്തപുരം ഭാഷ പറയുന്ന രാജമാണിക്യം തുടങ്ങിയ കഥാപാത്രങ്ങളുടെ സംഭാഷണം ചേർത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ഏറെ ശ്രദ്ധേയമായ ഡയലോഗുകള്‍ പറയുന്ന ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. നിരവധി ആരാധകരാണ് മമ്മൂട്ടി ഭാഷാ പ്രയോഗങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തെ പുകഴ്ത്തുന്ന കമൻ്റുമായി എത്തുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...