ഗൂഡാചാരി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയയായ ശോഭിത ദുൽഖറിന്റെ നായികയാകുന്നു. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ക്രൈം ഡ്രാമയായ കുറുപ്പിലാണ് ശോഭിത അഭിനയിക്കുന്നത്. ‘മെയ്ഡ് ഇൻ ഹെവൻ’ എന്ന വെബ് സീരീസിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷക പ്രശംസ നേടിയ താരം കൂടിയാണ് ശോഭിത. കുറുപ്പിന് പുറമെ റിലീസിന് തയ്യാറായി നിൽക്കുന്ന നിവിൻ പോളി ചിത്രം മൂത്തോനിലും ശോഭിത ഒരു മുഖ്യ വേഷം ചെയ്തിട്ടുണ്ട്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമാണ പങ്കാളി കൂടിയാകുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ തുടങ്ങിയവരും വേഷമിടുന്നുണ്ട്. പാലക്കാട് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം അടുത്ത വർഷം സമ്മറിൽ റിലീസ് പ്രതീക്ഷിക്കുന്നു.
Subscribe
Login
0 Comments