Thursday, October 15, 2020

മുത്തയ്യ മുരളീധരനാകാനൊരുങ്ങി വിജയ് സേതുപതി; പ്രതിഷേധവുമായി തമിഴ് സംഘടനകൾ

ക്രിക്കറ്റ് ഇതിഹാസമായ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം തമിഴകത്ത് സിനിമയാക്കുന്ന വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. സൂപ്പർ താരം വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്. എന്നാൽ ചിത്രത്തിനെതിരെ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. സിനിമയ്ക്കെതിരേയും വിജയ് സേതുപതിക്കെതിരേയും ഹാഷ്ടാഗുകൾ വന്നുകഴിഞ്ഞു. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ പ്രഖ്യാപിച്ച സിനിമയാണ് ഇത്. മുത്തയ്യ മുരളീധരന്‍ പരിശീലകനായുള്ള സണ്‍ റൈസേഴ്സ് ഹൈദരാബാദും ചെന്നൈയും തമ്മിലുള്ള മല്‍സരദിവസമാണ് 800 എന്ന പേരിലുള്ള ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. മത്സരത്തില്‍ ചെന്നൈ, ഹൈദരാബാദിനെ തോല്‍പ്പിച്ചതോടെയാണ് പ്രതിഷേധങ്ങൾ ശക്തമായത്.

വിജയ് സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയില്‍ ഒരു തമിഴ്നാട്ടുകാരന്‍ വേഷമിടുന്നത് അപമാനമാണെന്നും വിമര്‍ശകര്‍ പറയുന്നു.

എന്നാല്‍ സിനിമയ്ക്ക് ശ്രീലങ്കന്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധമില്ലെന്നും മുത്തയ്യ മുരളീധരനെന്ന ഇതിഹാസ താരത്തിന്റെ ജീവിതമാണ് ചിത്രത്തിന് പ്രമേയമാകുന്നതെന്ന് അണിയറപ്രവർത്തകർ വിശദീകരണവുമായെത്തി. പ്രതിഷേധങ്ങൾ ഉയരുന്നെങ്കിലും മുരളീധരനാകാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടു പോകുകയാണ് വിജയ് സേതുപതി.

Trending Articles

കോപ്പിറൈറ്റ്‌ പ്രശ്നം കാരണം നീക്കം ചെയ്ത്‌ വീണ്ടും യൂട്യൂബിൽ...

രാഹുൽ രാജ്‌ ഈണമിട്ട ഹരിചരൺ ആലപിച്ച എസ്‌ പി ബാലസുബ്രമണ്യത്തിനുള്ള ട്രിബ്യൂട്ട്‌ ഗാനം ഇരു കയ്യും നീട്ടി സ്വീകരിച്ച്‌ പ്രേക്ഷകർ. കോപ്പിറൈറ്റ്‌ പ്രശ്നം കാരണം ആദ്യം അപ്‌ലോഡ്‌ ചെയ്ത വീഡിയോ...

സിബി മലയിൽ – ആസിഫ്‌ അലി കൂട്ടുകെട്ട്‌ ഒന്നിക്കുന്ന...

നീണ്ട ഇടവേളക്ക്‌ ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന സിനിമക്ക്‌ തുടക്കമായി. ആസിഫ്‌ ആലി നായകനാകുന്ന ചിത്രത്തിന്റെ പേര് കൊത്ത്‌ എന്നാണ്. ഇത്തവണ എഴുത്തുകാരനിൽ നിന്ന് മാറി നിർമ്മാതാവിന്റെ വേഷത്തിലാണ്...

പ്രേക്ഷകർ ഏറ്റെടുത്ത SPB ട്രിബ്യൂട്ട്‌ ഗാനം; ഷൂട്ട്‌ ചെയ്തത്‌...

തീർത്തും സങ്കടകരമായ ചിലരുടെ നടപടി മൂലം അപ്‌ലോഡ്‌ ചെയ്ത്‌ 1 ലക്ഷത്തിന് മുകളിൽ കാഴ്ചക്കാർ വന്ന് യൂട്യൂബ്‌ നിക്കം ചെയ്ത്‌ വീണ്ടും തിരികെ വന്ന SPB ട്രിബ്യൂട്ട്‌ ഗാനം പ്രേക്ഷകർ...

അക്ഷയ്‌ കുമാർ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ...

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സംഗീത സംവിധായകൻ ജേക്സ്‌ ബിജോയ്‌ ഹിന്ദിയിലേക്ക്‌ ചുവട്‌ വെക്കുന്നു. ജി അശോക്‌ സംവിധാനം ചെയ്യുന്ന 'ദുർഗാവതി' എന്ന സിനിമയിലൂടെയാണ് ജേക്‌സ്‌ ബിജോയ്‌ ബോളിവുഡിൽ...

കൊറോണ വരാത്ത കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ പ്രഖ്യാപിച്ചാൽ തീരുന്ന...

കൊവിഡ് കാലത്ത് മുൻകരുതൽ സ്വീകരിക്കുവാനും, ജാഗ്രത പുലർത്താനും ജനങ്ങളെ ഓർമ്മിക്കുകയാണ് സിനിമാലോകം. വിവിധ രീതിയിലാണ് താരങ്ങൾ ബോധവത്കരണം നടത്തുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ എന്നാൽ രസകരമായ ഒരു പ്രതിരോധ മാർഗം പറഞ്ഞിരിക്കുകയാണ്...

മുത്തയ്യ മുരളീധരനാകാനൊരുങ്ങി വിജയ് സേതുപതി; പ്രതിഷേധവുമായി...

ക്രിക്കറ്റ് ഇതിഹാസമായ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം തമിഴകത്ത് സിനിമയാക്കുന്ന വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. സൂപ്പർ താരം വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്. എന്നാൽ ചിത്രത്തിനെതിരെ പ്രതിഷേധമാണ് ഇപ്പോൾ...

Latest Photos Of Unni Mukundan

Latest Photos Of Unni Mukundan

നാൻസി റാണിയായി അഹാന കൃഷ്ണ; ഫസ്റ്റ്‌...

നവാഗതനായ ജോസഫ്‌ മനു ജയിംസ്‌ അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിനയാണ് 'നാൻസി റാണി'. ഒരു സിനിമ നടിയാകാൻ ആഗ്രഹിക്കുന്ന നാൻസിയുടെ കഥ പറയുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌...