സോഷ്യൽ മീഡിയ സെൻസേഷൻ ആയി മാറിയ വൃദ്ധി പൃഥ്വിരാജിന്റെ മകളായി സിനിമയിൽ

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമായി മാറിയ വൃദ്ധി വിശാൽ എന്ന കൊച്ചു മിടുക്കി ഇനി സിനിമയിലും. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ ചടങ്ങിൽ ആണ് പാട്ടിന് ചുവട്‌ വെച്ച വൃദ്ധിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്‌. ഇപ്പോൾ സിനിമയിലേക്കുള്ള വഴിയാണ് ഈ മിടുക്കിയെ തേടിയെത്തിയിരിക്കുന്നത്‌. പൃഥ്വിരാജ്‌ നായകനാകുന്ന കടുവയിൽ ആകും വൃദ്ധി സിനിമയിലേക്ക്‌ അരങ്ങേറുക. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. മഞ്ഞിൽ വിരിഞ്ഞ പൂവ്‌ എന്ന സീരിയലിലെ താരമാണ് ഈ കൊച്ചു മിടുക്കി.